Air India

 

4th Phase of Fund Distribution to Kerala Flood Disaster Victims

4th Phase of Fund Distribution to Kerala Flood Disaster Victims

0B9A2537

The function was inaugurated by Sri Thomas Isaac, Finance Minister, at Saradhi Trust Head Office in Chertala on 01/03/2019.

പ്രളയ ബാധിതർക്ക് ഒരു കൈത്താങ്ങുമായി സാരഥി കുവൈറ്റ്.. (നാലാംഘട്ട ധനസഹായ വിതരണം )

Service To Humanity എന്ന അടിസ്ഥാന തത്വത്തിൽ ഊന്നി പ്രവർത്തിക്കുന്ന സാരഥി കുവൈറ്റിന്റെ നേതൃത്വത്തിൽ
കേരളത്തിലുണ്ടായ പ്രളയക്കെടുതിയിൽ നാശനഷ്ടങ്ങൾ ഉണ്ടായവരെ സഹായിക്കുവാൻ സമാഹരിച്ച തുകയുടെ നാലാംഘട്ട വിതരണം വെള്ളിയാഴ്ച 01-03-2019 ന് സാരഥി ട്രസ്റ്റ് ആസ്ഥാനമന്ദിരത്തിൽ വച്ച് നടത്തുകയുണ്ടായി.

0B9A2595

ബഹു.കേരള ധനകാര്യ മന്ത്രി ശ്രീ.തോമസ് ഐസക് ധനസഹായ വിതരണം ഉത്ഘാടനം നടത്തി. SCFE ചെയർമാൻ ശ്രീ.അരവിന്ദാക്ഷൻ, SCFE ഡയറക്ടർ കേണൽ.വിജയൻ, സാരഥി ട്രസ്റ്റ് ബോർഡംഗം ശ്രീ.ബിജു ഗംഗാധരൻ, അഡ്വ: പ്രിയേഷ് കുമാർ (പ്രസിഡന്റ്,മാരാരിക്കുളം വടക്ക് പഞ്ചായത്ത് ), ശ്രീ.റെജികുമാർ (മെമ്പർ,മാരാരിക്കുളം വടക്ക് പഞ്ചായത്ത് ), ശ്രീ. കെ.കെ.പ്രതാപൻ ( സ്പോർട്ടസ് കൗൺസിൽ മെമ്പർ), സാരഥി മുൻ പ്രസിഡന്റ്മാരായ ശ്രീ.വിദ്യാനന്ദബാബു, ശ്രീ.MG രമേശ്, മുൻ ഹവല്ലി യൂണിറ്റ്സെക്രട്ടറി ശ്രീ.മോഹനൻ.കെ.കെ, അബു ഹലീഫ യൂണിറ്റ് കൺവീനർ ശ്രീ.രാജൻ.കെ, അബ്ബാസിയ വെസ്റ്റ് യൂണിറ്റ് സെക്രട്ടറി ശ്രീമതി.ബെർളി ഷിലു, മുൻ അംഗമായ ശ്രീ.വിജയൻ ,SCFE സെക്രട്ടറി ശ്രീ.വിനീത് വിജയൻ
എന്നിവർ ആശംസകൾ അർപ്പിച്ചു.

IMG 20190301 WA0224

പ്രളയാനന്തരം സാരഥിയുടെ നേതൃത്വത്തിൽ അംഗങ്ങളിൽ നിന്നും 50 ലക്ഷത്തിൽപരം തുക പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സമാഹരിക്കുകയും അത് നാല് ഘട്ടങ്ങളായി വിതരണം ചെയ്യുവാനുമുള്ള പദ്ധതി തയ്യാറാക്കുകയും ചെയ്തു. അതിൻപ്രകാരം ആദ്യഘട്ടമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 5ലക്ഷം രൂപ സംഭാവനയായും നൽകിയിരുന്നു.

തുടർന്ന് സഹായവിതരണത്തിനായ് സാരഥി കുവൈറ്റ് പ്രളയബാധിതരിൽ നിന്ന് 80 ൽ പരം അപേക്ഷകൾ സ്വീകരിക്കുകയും, അതിൻമേൽ അവർക്കുണ്ടായ നാശനഷ്ടത്തിന്റെ തോത് കണക്കാക്കിയും രണ്ടും, മൂന്നും ഘട്ടങ്ങളിലായി കുവൈറ്റിൽ പ്രവാസികളായവർക്കുള്ള സാമ്പത്തിക സഹായ വിതരണം നടത്തിയിരുന്നു.

IMG 20190301 WA0251

പ്രളയാനന്തര സഹായങ്ങളുടെ ഭാഗമായി പൂർണ്ണമായും വീട് തകർന്നവർക്കായി ഭവന നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങളുമായി സാരഥി കുവൈറ്റ് മുന്നോട്ട് പോകുകയാണ്.

0B9A2537.jpg 0B9A2595.jpg IMG-20190301-WA0224.jpg IMG-20190301-WA0251.jpg

*******************************************************

 
TVS.
 
 
 
KDFC Kuwait
 
 vasantha bhavan
  
Raghavendra Matriculation School
 
 
 
uae exchange